യോഗയെ ഗൗരവത്തോടെ കാണുന്നുവെങ്കില്‍ മദ്യം നിരോധിക്കാന്‍ തയ്യാറകണമെന്ന് നിതീഷ് കുമാര്‍

പലാമു: യോഗയെ ഗൗരവത്തോടെ കാണുന്നുവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് മദ്യം നിരോധിക്കാന്‍ തയ്യാറകണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജൂണ്‍ 21ന് എല്ലാവരും അന്താരാഷ്ട്ര യോഗ ദിനത്തില്‍ പങ്കാളിയാകണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാര്‍.ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും മദ്യം നിരോധിച്ച് കാണിക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഝാര്‍ഖണ്ഡിലെ പലാമുവില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് നിതീഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!