ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍; ആദായ നികുതി ഘടനയില്‍ മാറ്റമില്ല, ചെറുകി നികുതി ദായകര്‍ക്ക് ആശ്വാസം…

arun jaitelyഡല്‍ഹി: ആദായ നികുതി ഘടനയില്‍ മാറ്റമില്ല, അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാന നികുതി 2000 രൂപയായി കുറച്ചു… കാര്‍ഷിക, ഗ്രാമീണ, അടിസ്ഥാന സൗകര്യം തുടങ്ങി ഒമ്പത് മേഖലകളുടെ സമഗ്ര വികസനം കേന്ദ്രബജറ്റിലെ ലക്ഷ്യം.

ആരോഗ്യ ഇന്‍ഷുറന്‍സും ജില്ലാ ആശുപത്രികളില്‍ ഡയാലിസ് കേന്ദ്രങ്ങളും പ്രഖ്യാപിച്ച ബജറ്റില്‍ ആഡംബര കാര്‍, പുകയില, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്ക് നികുതി വര്‍ധിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കാന്‍ അവസരവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.

കൃഷി, വിദ്യാഭ്യാസം, ഗ്രാമീണം, സാമൂഹികം, സാമ്പത്തികം, അടിസ്ഥാന സൗകര്യം, സാമ്പത്തിക അച്ചടക്കം, നികുതി പരിഷ്‌കരണം, ഭരണപരിഷ്‌കാരം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണന. കര്‍ഷകര്‍ക്ക് ഒമ്പത് ലക്ഷം കോടിയുടെ വായ്പ. കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്. വിളസംരക്ഷണത്തിന് പ്രധാന്‍മന്ത്രി ഫസല്‍ ബിമ യോജന പദ്ധതി. ഇതുപ്രകാരം കുറഞ്ഞ പ്രീമിയം, കൂടുതല്‍ നഷ്ടപരിഹാരം നല്‍കും.

ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും 228% പദ്ധതി വിഹിത വര്‍ധനവാണ്. പഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ പദ്ധതി.
2018 മെയ് ഒന്നിനകം എല്ലാ ഗ്രാമങ്ങളിലും വൈദ്യൂതി വത്കരണം. ഇതിലേക്ക് 8,500 കോടി രുപ വകയിരുത്തുന്നു.
സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് 9,000 കോടി. പദ്ധതി വിജയിപ്പിക്കുന്ന ഗ്രാമങ്ങള്‍ക്ക് പാരിതോഷികം.

കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കും. എല്ലാ ജില്ല ആശുപത്രികളിലും നാഷണല്‍ ഡയാലിസിസ് പ്രോഗാം. ചില ഡയാലിസിസ് ഉപകരണങ്ങള്‍ക്ക് ഇളവുകള്‍. കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതി. പ്രധാന്‍മന്ത്രി ജന്‍ ഔഷധി യോജനയില്‍ ഉള്‍പ്പെടുത്തി 300 ജനറിക് മരുന്നു സ്‌റ്റോറുകള്‍ ആരംഭിക്കും.

എസ്.സി/എസ്.ടി വിഭാഗങ്ങളിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റാന്‍ഡ് അപ് പദ്ധതികള്‍. ഇതിലേക്ക് 500 കോടി. ഡോ.ബി.ആര്‍ അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം എസ്.സി/എസ്.ടി ശാക്തികരണത്തിനുള്ള വര്‍ഷം കൂടിയായിരിക്കുമിത്. ന്യൂനപക്ഷങ്ങള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് സ്‌കീം. അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും. പ്രാരംഭ ചെലവിലേക്കായി 1000 കോടി. 1500 മള്‍ട്ടി സ്‌കില്‍ ട്രെയിനിംഗ് കേന്ദ്രങ്ങള്‍ക്ക് 17,000 കോടി. 76 ലക്ഷം യുവാക്കള്‍ക്ക് പ്രയോജനം ചെയ്യും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!