സഞ്‌ജയ്‌ ദത്ത്‌ ജയില്‍ മോചിതനായി

sanjay dath 1മുംബൈ: അനധികൃതമായി ആയുധം കൈവശംവെച്ചുവെന്ന കേസില്‍ അഞ്ചുവര്‍ഷം തടവിന്‌ ശിക്ഷിക്കപ്പെട്ട ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌ ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ രാവിലെ 8.45 ഓടെയാണ്‌ സഞ്‌ജയ്‌ ദത്ത്‌ പുറത്തിറങ്ങിയത്‌. ജയിലില്‍ നിന്ന്‌ പുറത്തിറങ്ങുന്ന ദത്തിനെ സ്വീകരിക്കാന്‍ ഭാര്യ മാന്യതയും കുട്ടികളും അടുത്ത ബന്ധുക്കളും എത്തിയിരുന്നു. സഞ്‌ജയ്‌ ദത്തിനെ ജയില്‍ മോചിതനാക്കുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ആളുകള്‍ ജയിലിന്‌ പുറത്ത്‌ പ്രതിഷേധവുമായെത്തിയിരുന്നു. ഇവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കിയതിന്‌ ശേഷമാണ്‌ സഞ്‌ജയ്‌ ദത്തിനെ ജയിലിന്‌ പുറത്ത്‌ എത്തിച്ചത്‌. ജയില്‍ മോചിതനായ ശേഷം മുംബൈയിലെത്തുന്ന അദ്ദേഹത്തെ സ്വീകരിക്കുന്നതിന്‌ വന്‍ ആഘോഷപരിപാടികളാണ്‌ കുടുംബാംഗങ്ങളും ആരാധകരും ഒരുക്കിയിരിക്കുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!