വേശ്യയെന്ന് വിളിക്കുന്നതിനേക്കാള്‍ അപമാനം സംഘിയെന്ന് വിളിക്കുന്നത്; ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയുടെ മറുപടി

ഡല്‍ഹി: ജെ.എന്‍.യുവില്‍ മദ്യപാനവും ലൈംഗിക അരാജകത്വവും അരങ്ങേറുന്നുവെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദ്.

പ്രതിദിനം മൂവാായിരം കോണ്ടങ്ങള്‍ ഉപയോഗിക്കുന്ന വേശ്യകളാണ് ജെ.എന്‍.യുവിലെ പെണ്‍കുട്ടികളെന്നാണ് ബി.ജെ.പി തോക്കള്‍ പറയുന്നത്. ബി.ജെ.പിക്കാരുടെ ഇത്തരം പരാമര്‍ശങ്ങളൊന്നും അപമാനകരമായി കാണുന്നില്ല. വേശ്യയെന്ന് വിളിക്കുന്നതിനേക്കള്‍ അപമാനം സംഘിയെന്ന് വിളിക്കുന്നതാണെന്നും ഷഹല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ലൈംഗിക തൊഴിലാളികളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ഷഹല പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ ഇത്തരം അഭിപ്രായ പ്രകടനങ്ങളോട് എ.ബി.വി.പിയിലുള്ള പെണ്‍കുട്ടികളുടെ അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ഷഹല പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!