ഉരുളക്കിഴങ്ങിന്റെ ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ കൊന്നു

ഭുവനേശ്വര്‍: ഉരുളക്കിഴങ്ങിന്റെ ചെടികള്‍ക്ക് വെള്ളമൊഴിച്ചില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. നിലാമണി മജിയാണ് വീട്ടില്‍ നട്ടിരുന്ന ഉരുളക്കിഴങ്ങ്ചെടികള്‍ക്ക്  വെള്ളമൊഴിച്ചില്ലെന്ന്  ആരോപിച്ച് ഭാര്യ കബിതയെ കല്ലുപയോഗിച്ച്‌ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഉരുള കിഴങ്ങിന്റെ തൈകള്‍ നനയ്ക്കാന്‍ കബിതയോട് നിലാമണി ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു ജോലികളുണ്ടെന്നു പറഞ്ഞ് കബിത ഇത് നിരസിച്ചു. ഇതേത്തുടര്‍ന്ന് കുപിതനായ നിലാമണി കല്ല് ഉപയോഗിച്ച് കബിതയുടെ തലയ്ക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കബിതയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷപെടുത്താനായില്ല. ദമ്പതികള്‍ക്ക് സ്‌കൂളില്‍ പഠിക്കുന്ന രണ്ട് മക്കളുണ്ട്. പ്രതിയും ഭാര്യയും ചെറിയകാര്യങ്ങള്‍ക്ക് വരെ സ്ഥിരമായി വഴക്ക് കൂടുന്നവരാണെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

കബിതയുടെ സഹോദരന്റെ പരാതിപ്രകാരം പോലീസ് നിലാമണിയെ അറസ്റ്റ് ചെയ്തു. അംഗുള്‍ ജില്ലയിലെ ബുധപങ്ക വില്ലേജില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായി പോലീസ് ഇന്‍സ്‌പെക്ടര്‍ സുപ്രസന്ന മല്ലിക്ക് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!