കോണ്‍ഗ്രസ്‌ സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സിപിഎം കേന്ദ്ര കമ്മറ്റി തള്ളി

ഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സിപിഎം കേന്ദ്ര കമ്മറ്റി തള്ളി. സഖ്യ നീക്കത്തെ കേന്ദ്ര കമ്മറ്റിലെ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ത്തു. എന്നാല്‍, പ്രാദേശിക നീക്കുപോക്കുകള്‍ ബംഗാള്‍ ഘടകത്തിന്‌ തീരുമാനിക്കാമെന്നും കേന്ദ്ര കമ്മറ്റി അറിയിച്ചു.

കോണ്‍ഗ്രസ്‌ സഖ്യം എന്ന ആവശ്യം ബംഗാള്‍ ഘടകം ഉയര്‍ത്തിയപ്പോള്‍ മുതല്‍ കേരളാ ഘടകത്തില്‍ നിന്നും ശക്‌തമായ എതിര്‍പ്പുകളായിരുന്നു ഉയര്‍ന്നുകൊണ്ടിരുന്നത്‌. അതേസമയം, സഖ്യം ഇല്ലെങ്കില്‍ പാര്‍ട്ടിയ്‌ക്ക് തിരിച്ചുവരവ്‌ ഉണ്ടാകില്ലെന്ന്‌ ബംഗാളിനു വേണ്ടി സംസാരിച്ച ഗൗതം ദേവ്‌ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനും തോമസ്‌ ഐസക്കും ബംഗാളിലെ കോണ്‍ഗ്രസ്‌ സഖ്യ ആവശ്യത്തോട്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!