സുപ്രീം കോടതിയില്‍ അഭിഭാഷകന്റെ വന്ദേമാതരം വിളി

ഡല്‍ഹി: പട്യാല ഹൗസ് കോടതി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ മുദ്രാവാക്യം വിളിച്ചു. വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിനെതിരെ അഭിഭാഷകന്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് വന്ദേമാതരം വിളിച്ച് ശേഷം ഇയാള്‍ കോടതിയില്‍ നിന്ന് ഇറങ്ങി ഓടി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടി. കോടതിയോട് മാപ്പ് പറഞ്ഞ ശേഷം ഇയാളെ വിട്ടയച്ചു.

ഭീകരര്‍ക്ക് വേണ്ടി ഹാജരാകുന്നുവെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടാണ് അഭിഭാഷകന്‍ മുദ്രാവാക്യം വിളിച്ചത്. സംഭവത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ മര്‍ദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍.ഡി ജയപ്രകാശാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!