ജെഎന്‍യു പ്രശ്‌നത്തില്‍ പാട്യാല കോടതിയില്‍ സംഘര്‍ഷം

ഡല്‍ഹി: പാട്യാല കോടതിയില്‍ സംഘര്‍ഷം. ജെഎന്‍യു പ്രശ്‌നത്തില്‍ റിമാന്റിലായ യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനെ ഹാജരാക്കാനിരിക്കെയാണ് കോടതിയില്‍ സംഘര്‍ഷമുണ്ടായത്. പുറത്തുനിന്നെത്തിയ 20 പേരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ചുവിട്ടത്.

അക്രമത്തില്‍ ജെഎന്‍യു അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മര്‍ദനമേറ്റു. പോലീസ് നോക്കിനില്‍ക്കെയാണ് സംഘം വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും അധ്യാപകരെയും ആക്രമിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!