വിശ്വാസ വോട്ട് ഇന്ന്; കോണ്‍ഗ്രസ് പരുങ്ങലില്‍

ഇറ്റാനഗര്‍: വിശ്വാസവോട്ടെടുപ്പിന് സാവകാശം വേണമെന്ന മുഖ്യമന്ത്രി നബാം തുക്കിയുടെ ആവശ്യം ഗവര്‍ണ്ര്‍ തള്ളിയതോടെ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പരുങ്ങലില്‍. പത്തു ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം തള്ളിയ ആക്ടിംഗ് ഗവര്‍ണര്‍ തഥാഗത റോയ് ശനിയാഴ്ച തന്നെ വിശ്വാസം തെളിയിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇത്ര ചെറിയ സമയത്തിനുള്ളില്‍ സഭ വിളിക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് സ്പീക്കര്‍ നബാം റേബിയ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ബുധനാഴ്ച തുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് വീണ്ടും അധികാരം ലഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!