സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബാഡ്മിന്റണ്‍ കോച്ച് അറസ്റ്റില്‍

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപുരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബാഡ്മിന്റണ്‍ കോച്ചിനെ അറസ്റ്റ് ചെയ്തു. കസ്തുര്‍ബഗാന്ധി ആശ്രമശാല റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കോച്ച് ആണ് അറസ്റ്റിലായത്.

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി സ്‌കൂള്‍ സൂപ്രണ്ടിന് കത്ത് നല്‍കിയതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. ജനുവരി 29നാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതെന്ന് പറയുന്നു. അന്നേദിവസം ബാഡ്മിന്റണ്‍ പ്രാക്ടീസിനായി പെണ്‍കുട്ടി കോര്‍ട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പുതിയ ഷട്ടില്‍ കോര്‍ക്കിനായി വിദ്യാര്‍ഥിനി കോച്ചിന്റെ മുറിയിലെത്തിയിരുന്നു. അവിടെവെച്ച് കോച്ച് നല്‍കിയ വെള്ളം കുടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. ബോധം തെളിയുമ്പോള്‍ വസ്ത്രങ്ങള്‍ ശരീരത്തില്‍ നിന്നും മാറിയ നിലയിലായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. മാത്രമല്ല, സ്വകാര്യഭാഗങ്ങളില്‍ വേദനയും അനുഭവപ്പെട്ടു.

സംഭവത്തോടെ കടുത്ത മാനസിക സമ്മര്‍ദ്ദിലായ പെണ്‍കുട്ടി ഫെബ്രുവരി അഞ്ചിന് സ്‌കൂള്‍ സൂപ്രണ്ടിന് കത്തു പോസ്റ്റു ചെയ്തശേഷം സ്‌കൂള്‍ വിട്ടുപോവുകയും ചെയ്തു. കത്ത് ലഭിച്ചയുടന്‍ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് കോച്ച് പിടിയിലായത്. ആത്മഹത്യ ചെയ്യാനായി സ്‌കൂള്‍വിട്ട പെണ്‍കുട്ടിയെ പിന്നീട് പോലീസ് കണ്ടെത്തി. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ആദിവാസി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!