ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്ന സംസ്ഥാനം ഏത്; പഴയ കണക്കുകളെല്ലാം തിരുത്തി

ഇന്ത്യയില്‍ ഏറ്റവും അധികം കോണ്ടം ഉപയോഗിക്കുന്ന സംസ്ഥാനം ദില്ലിയാണ് എന്നായിരുന്നു ഇതുവരെ യുള്ള കണക്കുകള്‍ . എന്നാല്‍ ഗോവ അതിനെ കടത്തിവെട്ടി. ഗോവയില്‍ കോണ്ടം ഉപയോഗിക്കുന്നവരുടെ കണക്കുകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. അറുപതും എഴുപതും ശതമാനമല്ല നൂറ് ശതമാനം. കണ്ണക്കുകള്‍ കേട്ടിട്ട് ഗോവയിലെ മുഴുവന്‍ ആളുകളും കോണ്ടം ഉപയോഗിക്കുന്നവരാണോ എന്ന് വിചാരിക്കുന്നതില്‍ തെറ്റില്ല. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.എയ്ഡ്‌സ് നിയന്ത്രണത്തിനായി സര്‍ക്കാര്‍ തലത്തില്‍ നിന്നും വിതരണം ചെയ്യുന്ന കോണ്ടം നൂറ് ശതമാനവും ഗോവയില്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ കോണ്ടത്തിന്റെ ലഭ്യതയില്‍ കുറവ് വന്നിരുന്നു. ഗോവ, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, ദില്ലി, മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ 94 % കോണ്ടം ഉപയോഗം നടക്കുന്നുണ്ട്. അസമില്‍ 91%, മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും 89% വരെ ഉപയോഗം നടക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!