പെണ്‍കുട്ടിക്കുനേരെ പോലീസ് ഉദ്യോഗസ്ഥന്റെ വൃത്തികെട്ട സ്പര്‍ശനങ്ങള്‍ വിവാദത്തില്‍; വീഡിയോ വയറല്‍

അഹമ്മദാബാദ്:  കന്‍കാരിയ കാര്‍ണിവല്‍ ഫെസ്റ്റില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വയറല്‍.  സംഭവത്തില്‍ സിറ്റി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു.

ഡിസംബര്‍ അവസാന ആഴ്ച നടന്ന കന്‍കാരിയ കാര്‍ണിവല്ലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുന്ന ദൃശ്യങ്ങളാണ് ഒരു മിനിറ്റ് നീളുന്ന വീഡിയോയിലുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

കാര്‍ണിവല്ലില്‍ സുരക്ഷയ്ക്കായി നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അതേസമയം വീഡിയോയില്‍ പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇയാളുടെ മുഖവും വീഡിയോയില്‍ വ്യക്തമല്ല. അതേസമയം കാര്‍ണിവല്ലില്‍ നിയമിച്ച പോലീസുകാരില്‍ നിന്ന് ഇയാളെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സിറ്റി പോലീസ് വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!