കുട്ടികളുടെ ലൈംഗിക അശ്ലീലത പ്രദര്‍ശിപ്പിച്ച 3500 സൈറ്റുകള്‍ പൂട്ടി

ഡല്‍ഹി: കുട്ടികളുടെ ലൈംഗിക അശ്ലീലത പ്രദര്‍ശിപ്പിച്ച 3,500 വെബ് സൈറ്റുകള്‍ക്കെതിരെ നടപടി. ഇത്തരം ഉള്ളടക്കമുള്ള വെബ് സൈറ്റുകള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നത് തടയാന്‍ സ്‌കൂളുകളില്‍ സംവിധാനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്‍കി. സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ മാസം 3500 വെബ് സൈറ്റുകളുടെ പ്രവര്‍ത്തനം തടഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയാന്‍ നടപടി സ്വീകരിച്ചുവരുകയാണ്. എന്നാല്‍, സ്‌കൂള്‍ ബസുകളില്‍ ഇത്തരം ജാമ്മറുകള്‍ പ്രായോഗികമല്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ്, ദീപക് മിശ്ര അധ്യക്ഷയായ മൂന്നംഗ ബഞ്ചിനെ അറിയിച്ചു. വിഷയത്തില്‍ കൈക്കൊണ്ടിട്ടുള്ള നടപടികളുടെ പുരോഗതി റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!