ജേക്കബ് തോമസിനാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ജേക്കബ് തോമസിനാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ഇകെ നിരഞ്ജന് ശൗര്യചക്രയും പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ സേനയാണ് ധീരതക്കുള്ള പുരസ്കാരത്തിനായി നിരഞ്ജനെ ശുപാര്‍ശ ചെയ്തത്.

വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ വിജിലന്‍സ് എഡിജിപി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബിന് ലഭിച്ചു.  പത്ത് മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍മാരും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായി. പൊലീസുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള ആറ് ഫയര്‍ ഓഫീസര്‍മാരും രാഷ്ട്രപതിയുടെ ഫയര്‍ മെഡലിന് അര്‍ഹരായി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!