പിണങ്ങിക്കഴിഞ്ഞ ഭാര്യയ്ക്ക് അശ്ലീല ചിത്രമയച്ചയാള്‍ അറസ്റ്റില്‍

മുംബൈ: പിണങ്ങിക്കഴിയുന്ന ഭാര്യയ്ക്ക് അശ്ലീല ചിത്രം അയച്ചയാള്‍ പിടിയില്‍. വസ്ത്രവ്യാപാരിയായ ഇംതിയാസ് ഷേര്‍ഖാന്‍ (38) എന്നയാളാണ് വാട്‌സആപ്പിലൂടെ ചിത്രമയച്ചതിന് അറസ്റ്റിലായത്.

നാല് ഭാര്യമാരും പന്ത്രണ്ട് മക്കളുമുള്ള ഇയാള്‍ രണ്ട് വര്‍ഷമായി പിണങ്ങി കഴിയുന്ന ഭാര്യയ്ക്കാണ് അശ്ലീല ചിത്രം അയച്ചത്. ഷേര്‍ഖാനെതിരെ ഇവര്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ബാന്ദ്ര കോടതിയില്‍ കേസ് നടക്കുകയാണ്. ഷേര്‍ഖാനെതിരെ മുംബൈ നിര്‍മ്മല്‍ നഗര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292എ വകുപ്പിന്റെയും ഐ.ടി നിയമത്തിലെ 67, 67എ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. കേസില്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!