രാജ്യത്ത് 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ളോക്ക്ചെയ്തു

മുംബൈ: എടിഎം വൈറസ് ബാധയെ തുടര്‍ന്നുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്ത് 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ളോക്ക്ചെയ്തു. എടിഎം കാര്‍ഡുകള്‍ നിര്‍മിക്കുന്ന കമ്പനിയില്‍നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ ചോരുന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് വിവിധ ബാങ്കുകള്‍ അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍ ബ്ളോക്ക് ചെയ്തത്. എസ്ബിഐയും അസോസിയേറ്റഡ് ബാങ്കുകള്‍ക്കു പിന്നാലെ ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി, യേസ് ബാങ്ക് തുടങ്ങിയവയും കാര്‍ഡുകള്‍ ബ്ളോക്ക്ചെയ്തു. 26 ലക്ഷം വിസ, മാസ്റ്റര്‍ കാര്‍ഡുകളും ആറുലക്ഷം റൂപേ കാര്‍ഡുകളുമാണ് ബ്ളോക്ക്ചെയ്തിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!