അച്ഛന്‍ മരിച്ചപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരത്തിന് കൈക്കൂലി നല്‍കാന്‍ പണം പിരിക്കാന്‍ മകന്‍ തെരുവില്‍

ചെന്നൈ: അച്ഛന്റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ പണപ്പിരിവിന് ഇറങ്ങി. തമിഴ്‌നാട്ടിലെ വില്ലുപുവം ജില്ലയില്‍ കുന്നത്തൂര്‍ ഗ്രാമത്തിലാണ് സംഭവം.

ഒന്നരവര്‍ഷം മുമ്പ് അച്ഛന്റെ അന്ത്യകര്‍മ്മകള്‍ക്കായി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് 15 വയസുകാരന്‍ തെരുവിലിറങ്ങി സഹായം തേടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ച കൊലാഞ്ചിക്ക് കര്‍ഷകര്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 12,500 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാല്‍, തുകയ്ക്കായി സമീപിച്ച മകനോട് 3000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതുസമാഹരിക്കാനാണ് മകന്‍ ബാനറുമേന്തി നിരത്തിലിറങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!