മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍

പുനെ: മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ കെ. രസീല രാജു (25)വിനെ പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിൽ സുരക്ഷാ ജീവനക്കാരനായ അസം സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിലേക്ക് ട്രെയിൻ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കമ്പ്യൂട്ടറിന്‍റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം. പുനെ ഹിങ്ഗേവാദിയിലെ രാജീവ് ഗാന്ധി ഇൻഫോടെക് പാർക്കിലാണ് സംഭവം. ഇന്‍ഫോസിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഒമ്പതാംനിലയില്‍ യുവതി ജോലി ചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!