ഭീകരവാദത്തിനോടുള്ള പാക്കിസ്ഥാന്റെ താത്പര്യം കൂടൂതൽ വ്യക്തമായി

ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ യുഎ‍ൻ പൊതു സഭയിലെ തന്റെ പ്രസംഗത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് പ്രകീർത്തിച്ചതിലൂടെ ഭീകരവാദത്തിനോടുള്ള പാക്കിസ്ഥാന്റെ താത്പര്യം കൂടൂതൽ വ്യക്തമായിരിക്കുന്നതായി ഭാരതത്തിന്റെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ഭാരത– പാക്ക് സംഭാഷണങ്ങൾക്കു തടസ്സമായി പറയുന്നത് പാക്കിസ്ഥാനു സ്വീകര്യമല്ലാത്ത നിബന്ധനകൾ ഭാരതം മുന്നോട്ടുവയ്ക്കുന്നു എന്നാണ്. എന്നാൽ ഭീകരത അവസാനിക്കണമെന്നതു മാത്രമാണ് ഭാരതത്തിന്റെ നിബന്ധന. ഇതു പാക്കിസ്ഥാനു സ്വീകര്യമല്ലേയെന്നും വികാസ് സ്വരൂപ് ചോദിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!