ദാവൂദ് ബന്ധമുള്ള രണ്ട് മലയാളികള്‍ കൊല്‍ക്കത്തയില്‍ പിടിയില്‍

കൊല്‍ക്കത്ത: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള രണ്ട് മലയാളികളെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ആയുധശേഖരങ്ങളും കണ്ടെത്തി. മലയാളത്തിലുള്ള ചില രേഖകളും രണ്ട് ഏഴ് എം.എം. പിസ്റ്റല്‍ തോക്കുകളും ഇവരില്‍ നിന്നു പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഹൗറ പാലത്തിനു സമീപത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ കൊല്‍ക്കത്ത സിറ്റി പോലീസിഃെല ഗുണ്ടാ വിരുദ്ധ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക ദൗത്യ സേനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!