പച്ചിലപെട്രോള്‍: രാമര്‍പിള്ളെയ്ക്കും കുട്ടര്‍ക്കും മൂന്നു വര്‍ഷം കഠിന തടവ്

ചെന്നൈ: ചെടികളുടെ ഇലകളില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കിയെന്ന അവകാശവാദവുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് രംഗത്തെത്തിയ രാമര്‍പിള്ളെയ്ക്കും കുടുംബത്തിനും മൂന്നു വര്‍ഷം കഠിന തടവ്. ഹെര്‍ബര്‍ പെട്രോള്‍ എന്ന പേരില്‍ രാമന്‍പിളെളയും കൂട്ടരും വിറ്റഴിച്ച ഉത്പന്നങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മിശ്രിതങ്ങളായിരുന്നുവെന്ന് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതുശരിവച്ചാണ് എഗ്മുറിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രാമര്‍പിള്ളെയ്ക്കും ആര്‍. വേണുദേവി, എസ്. ചിന്നസാമി, ആര്‍. രാജശേഖരന്‍, എസ്.കെ. ഭരത് എന്നിവര്‍ക്കും മൂന്നു വര്‍ഷം കഠിനതടവ് വിധിച്ചത്. ആറായിരം രൂപ വീതം പിഴയും ഒടുക്കണം. 1999-2000 വര്‍ഷത്തില്‍ വ്യാജ പെട്രോള്‍ വിറ്റ് 2.27 കോടി രൂപ നേട്ടമുണ്ടാക്കിയെന്നാണ് കേസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!