സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തത്തില്‍ 24 പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഭുവനേശ്വറില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 24 പേര്‍ മരിച്ചു. ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് എസ് യു എം ആശുപത്രിയില്‍ ഏഴുമണിയോടെയാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു.

രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് വാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. ഉയര്‍ന്ന പുകയില്‍ ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചത്. അപകട സമയത്ത് അഞ്ഞൂറോളം രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. 40ല്‍ അധികം പേരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി നവീന്‍ പട്നായിക് സന്ദര്‍ശിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!