രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ത്രാൽ പ്രദേശത്ത് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. രാവിലെ ത്രാലിലെ വനാന്തര പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. ശ്രീനഗറിൽ നിന്നും 36 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ത്രാലിലെ സത്തോര പ്രദേശത്തുവച്ചാണ് സൈന്യം ഭീകരരെ വധിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!