ബിഹാർ:ഒന്നാം ഘട്ട പോളിംഗ് പൂർത്തിയായി, സ്ഥാനാർഥിക്കു നേരെ വെടിവയ്പ്പ്

awadhesh-kushwaha

  • കോഴവാങ്ങിയ മന്ത്രി രാജിവച്ചു

ബിഹാർ: ബിഹാറിലെ ജമൂയി ജില്ലയിൽ എൽജെപി സ്ഥാനാർഥിക്കു നേരെ വെടിവയ്പ്പ്. സ്ഥാനാർഥിക്കു പരുക്കില്ല. അക്രമി സംഘത്തിലെ ഒരാൾ പിടിയിലായി. ഒന്നാം ഘട്ട പോളിംഗില്‍ 50 ശതമാനത്തോളം പേര്‍ വോട്ടു രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്ക്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മാധ്യമങ്ങൾ കോഴ വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട മന്ത്രിയുടെ രാജി അംഗീകരിച്ചു. നഗര വികസന മന്ത്രി അവദേശ് കുഷ്‌വാഹയുടെ കൈക്കൂലി വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്.

മുംബൈയിൽ നിന്നുള്ള ബിസിനസുകാർ എന്ന വ്യാജേന മന്ത്രിയെ സമീപിച്ചവർ നൽകിയ നാലു ലക്ഷം രൂപ കൈപ്പറ്റുന്ന ദൃശ്യമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.പിപ്രയിലെ ജെ.ഡി.യു സ്ഥാനാർത്ഥി കൂടിയായിരുന്നു കുഷ്‌വാഹ. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്തവും പാർട്ടി പിൻവലിച്ചു.

ആദ്യഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശനിയാഴ്ചയാണ് മന്ത്രിയുടെ കോഴവാർത്ത പുറത്തുവന്നത്്. ഇതോടെ രാജിവയ്ക്കാൻ മുഖ്യമന്ത്രി നിതീഷ്‌കുമാർ നിർദേശിക്കുകയായിരുന്നു. അതേസമയം, അഴിമതി ആരോപണം കുഷ്‌വാഹ നിഷേധിച്ചു. ഒളികാമറ ഓപറേഷൻ നടത്തിയവർക്കെതിരെ അപകീർത്തിക്കേസ് നൽകും. ഇതിനു പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു.

ശനിയാഴ്ച രജിസ്റ്റർ ചെയ്ത യുട്യൂബ് ചാനൽ ആയ ജയ്ഹിന്ദ് ബിഹാർ ആണ് വിവാദ വീഡിയോകൾ പുറത്തുവിട്ടത്. തങ്ങളുടെ അന്വേഷണ സംഘമായ ‘എക്‌സ് ഫയൽ’ ഒളികാമറയിൽ പകർത്തിയ ദൃശ്യങ്ങൾ എന്ന പേരിലാണ് ഇവ പുറത്തുവിട്ടത്. രണ്ടാമത്തെ വീഡിയോവിൽ ആർ.ജെ.ഡി നേതാക്കൾ പണംവാങ്ങുന്ന ദൃശ്യമാണുള്ളത്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ആർ.ജെ.ഡി തയ്യാറായിട്ടില്ല. ആർ.ജെ.ഡി സ്ഥാനാർത്ഥികളായ മുദ്രിക സിംഗ് യാദവ്, സുബേദർ ദാസ് എന്നിവരെയാണ് വീഡിയോവിൽ കുടുക്കിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!