19000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആദായ നികുതി വകുപ്പ് പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആക്കൗണ്ടുകളിലാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്സഭയില്‍ വ്യക്തമാക്കി.  700 ഇന്ത്യക്കാര്‍ ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം അന്വേഷണം നടന്നുവരികയാണ്. സ്വിറ്റ്‌സല്‍ലണ്ടിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുകളുള്ള 628 ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!