ചോട്ടാ രാജനിൽ നിന്ന് രഹസ്യങ്ങൾ വല്ലതും കിട്ടുമോയെന്ന പ്രതീക്ഷയിൽ ഏജൻസികൾ, പുറത്തുചാടിച്ചതിന്റെ ക്രഡിറ്റ് ചോദിച്ച് ദാവൂദിന്റെ കൂട്ടാളി…

chota rajan 1മൂംബൈ/ഡൽഹി: മുംബൈ അധോലോകത്തിലെ പല്ലുകൊഴിഞ്ഞ സിംഹത്തിൽ നിന്ന് സുപ്രധാന വിവരങ്ങളെന്തെങ്കിലും കിട്ടുമോയെന്ന പ്രതീക്ഷയിൽ അന്വേഷണ ഏജൻസികൾ. ചോട്ടാ രാജനെ മാളത്തിൽ നിന്ന് പുകച്ച് പുറത്തുചാടിച്ചതിന്റെ ക്രഡിറ്റ് അവകാശപ്പെട്ട് മിത്രവും പിന്നീട് ശത്രുവുമായ മാറിയ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി. ഇന്തോനേഷ്യയിൽ ചോട്ടാരാജൻ പിടിയിലായതോടെ മുംബൈ അധോലോകത്തിന്റെ വാർത്തകൾ വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്.

ഏതുവിധേനയും ചോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാന് സി.ബി.ഐ. അധോലോകവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏജൻസികൾ. അതേസമയം, അധോലോകവുമായി നേരിട്ട് ബന്ധമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് വർഷങ്ങളായി ചോട്ടാ രാജൻ നയിച്ചിരിന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. വാട്ട്‌സാപ്പ് അടക്കമുള്ളവ ഉപയോഗിച്ചായിരുന്നതേ അവസാന നാളുകളിലെ ഫോൺവിളികൾ. 2014 ഡിംസംബറോടെ രാജന്റെ സംഘം പൂർണ്ണമായും ഇല്ലാതായിരുന്നത്രേ. മഹാരാഷ്ട്രയിലും മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരെ വാടകയ്‌ക്കെടുത്തായിരുന്നത്രേ പിന്നീടുള്ള പല ഓപ്പറേഷനുകളും. മറ്റു മാർഗങ്ങളൊന്നുമില്ലാതായപ്പോൾ ദാവൂദിന്റെ ആളുകളിൽ നിന്ന് രക്ഷനേടാൻ കീഴടങ്ങിയതാണെന്നും വിവരമുണ്ട്.

അതിനിടെ, ചോട്ടാരാജൻ പിടിക്കപ്പെട്ടതിന്റെ ക്രഡിറ്റ് അവകാശപ്പെട്ട് ദാവൂദ് സംഘാംഗം ചോട്ടാ ഷക്കീൽ രംഗത്തെത്തി. ഒരാഴ്ച ഒളിത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ കുടുക്കപ്പെട്ടപ്പോഴാണ് ഇന്തോനേഷ്യയിലേക്ക് പറക്കാൻ ചോട്ടാരാജൻ നിർബന്ധിതനായത്. ചോട്ടാ രാജൻ അറസ്റ്റ് ചെയ്യപ്പെട്ടതിൽ തങ്ങൾ സന്തുഷ്ടരല്ല. ഇല്ലാതാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ഒരു ദേശീയ മാധ്യമത്തോട് ചോട്ടാ ഷക്കീൽ പറഞ്ഞു. ഇന്ത്യയ്ക്ക് കൈമാറുകയോ ഇന്തോനേഷ്യ തീറ്റിപോറ്റുകയോ ചെയ്യട്ടെ അത് തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ഇവർ.

ചെറുകിട അടിപിടികളുമായി നടന്ന ചോട്ടാ രാജൻ കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയവയുടെ മൊത്തവ്യാപാരിയായത് ആരെയും അത്ഭുതപ്പെടുത്തുന്ന നീതിയിലാണ്. ആദ്യം മിത്രവും പിന്നീട് ശത്രുവുമായി മാറിയ ദാവൂദിന്റെയും കൂട്ടരുടെയും വിവരങ്ങൾ മുംബൈ സ്‌ഫോടനത്തിനുശേഷം അന്വേഷണ ഏജൻസികൾക്കു കൈമാറിയത് ചോട്ടാ രാജനാണെന്ന് വാർത്തകളുണ്ടായിരുന്നു.

റോ അടക്കമുള്ള ഏജൻസികളുമായുള്ള ചോട്ടാ രാജന്റെ അടുപ്പമാണ് അയാളെ ഇത്രയും നാളും ജീവിപ്പിച്ചത്. ബാങ്കോക്കിലെ ഹോട്ടലിൽ വച്ചുണ്ടായ ആക്രമണത്തിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപെട്ടെങ്കിലും പിന്നീട് പൂർണ്ണമായും ആരോഗ്യവാനാകാൻ കഴിഞ്ഞിട്ടില്ലത്രേ. ഇന്ത്യയിൽ ഇരുപതിലധികം കൊലപാതക കേസുകൾ രാജേന്ദ്ര സദാശിവ് രാജേന്ദ്ര സദാശിവ് നികാൽജെ എന്ന 55 കാരന്റെ പേരിലുണ്ട്. ഇന്ത്യക്ക്് കൈമാറി കിട്ടിയാലുകൾ ചോട്ടാ രാജനെ തങ്ങളുടെ കസ്റ്റഡിയിൽ കിട്ടാൻ മഹാരാഷ്ട്ര സർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!