ലഷ്‌കർ തീവ്രവാദിയെ വധിച്ചു

ശ്രീനഗര്‍: ലഷ്‌കറെ തയിബയുടെ മുതിര്‍ന്ന നേതാവും കമാന്‍ഡറുമായ അബു ക്വാസിമിനെ ഏറ്റുമുട്ടലിനിടെ ഇന്ത്യന്‍ സേന വധിച്ചു. മണിക്കുറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ കാശ്മീരിലെ കുല്‍ഗാമിലാണ് സംഭവം.

ഉധംപൂരില്‍ എട്ട് സൈനികരെ വധിച്ച ആക്രമണത്തിന്റെ സൂത്രധാരന്‍ ക്വാസിം ആയിരുന്നു. ആര്‍ആര്‍ റൈഫിള്‍ 14 സുരക്ഷാ സൈന്യത്തിന് നേരെ ഒരു സംഘം ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് അബു ക്വാസിം കൊല്ലപ്പെട്ടത്. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!