പത്താന്‍കോട്ട്: ഉത്തരവാദിത്വം യുണൈറ്റ്ഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു

പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം യുണൈറ്റ്ഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വഡ് ആക്രമണം നടത്തിയെന്നാണ് സംഘടനയുടെ അവകാശവാദം. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പത്താന്‍കോട്ടെ വ്യോമസേന താവളത്തില്‍ ആക്രമണമുണ്ടായത്. മൂന്ന് ദിവസം നീണ്ട ഏറ്റമുട്ടലില്‍ മലയാളി സൈനികള്‍ നിരഞ്ജന്‍ കുമാര്‍ അടക്കം ഏഴ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിനിടെ ഭീകരകേന്ദ്രത്തില്‍ കടന്ന ആറ് ഭീകരരെ വധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!