ശാരദ ചിട്ടി തട്ടിപ്പ്: നളിനി ചിദംബരം അടക്കമുള്ളവരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച് സി.ബി.ഐ

ഡല്‍ഹി: പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പ് കേസിന്റെ കുറ്റപത്രത്തില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന്റെ അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ച് സി.ബി.ഐ.

നളിനി ചിദംബരത്തെ പ്രതിയായോ സാക്ഷിയായോ അല്ല കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ വിവാദ ഇടപാടുകള്‍ അറിയാമായിരുന്ന വ്യക്തിയാണെന്നാണ് പരാമര്‍ശം. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മാതങ് സിംഗിന്റെ ഭാര്യ മനോരഞ്ജ സിങ്, ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്താ സെന്‍, വ്യവസായി ശന്തനു ഘോഷ് എന്നിവരുടെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!