കാണാതായ വീട്ടമ്മ പീഡിപ്പിക്കപ്പെടുന്ന വീഡിയോ വാട്‌സ് ആപ്പിലൂടെ സഹോദരന് ലഭിച്ചു

ലക്‌നൗ: കാണാതായ വീട്ടമ്മയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. സഹോദരിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിന്റെ വീഡിയോ വാട്‌സ് ആപ്പിലൂ െസഹോദരനു ലഭിച്ചതോടെയാണ് സംഭവം പുറത്തായത്.

ഉത്തര്‍ പ്രദേശിലെ പീലിഭിതിലാണ് സംഭവം നടന്നത്. ബാദുണ്‍ ജില്ലയില്‍ നിന്ന് നവംബര്‍ 23നാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീഡിയോ പ്രചരിക്കുന്ന സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കാണാനില്ല എന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ എടുക്കാന്‍ വിമുഖത കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!