ബംഗലൂരുവില്‍ പിടിയിലായ മദ്രസ അധ്യാപകന്റെ കൈയ്യില്‍ ബിജെപി നേതാക്കളുടെ ഹിറ്റ്‌ലിസ്റ്റ്

ബംഗലൂര്‍: ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത മദ്രസ്സ അധ്യാപകന്‍ മൗലാനാ അന്‍സര്‍ ഷായുടെ കൈയ്യില്‍ ബിജെപി നേതാക്കളുടെ പേരുള്‍പ്പെട്ട ഹിറ്റ് ലിസ്റ്റ് ഉള്ളതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയോടെയാണ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അന്‍സര്‍ ഷായുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗലൂരു ബനശങ്കരി സ്വദേശിയായ അന്‍സര്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത് ഇല്യാസ് നഗറില്‍ വച്ചാണ്. പട്യാല കോടതിയില്‍ ഹാജരാക്കിയ  അന്‍സറിനെ ജനുവരി 20 വരെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ബിജെപി നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് തന്റെ പക്കലുണ്ടെന്ന് മൗലാനാ അന്‍സര്‍ ഷാ പറഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!