പത്താന്‍കോട്ട് നടപടികള്‍ തൃപ്തികരമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരര്‍ക്കെതിരെ സൈന്യം സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സൈന്യം നടത്തിയ തന്ത്രപരവും നിര്‍ണ്ണായകവുമായ നീക്കങ്ങള്‍ തൃപ്തികരമാണ്. ഭീകരരെ തുരത്താന്‍ സൈന്യം സ്വീകരിച്ച നടപടികള്‍ തന്നോട് വിശദീകരിച്ചുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വ്യോമസേന താവളം സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഇന്ന് രാവിലെ 11.30ന് ആണ് പ്രധാനമന്ത്രി പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ എത്തിയത്. 90 മിനിറ്റ് പത്താന്‍കോട്ടില്‍ ചെലവഴിച്ച പ്രധാനമന്ത്രി ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. പത്താന്‍കോട്ടില്‍ വ്യോമ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി പരുക്കേറ്റ സൈനികരെയും സന്ദര്‍ശിച്ച ശേഷമാണ് ഡല്‍ഹിക്ക് മടങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!