ജയലളിത മരിച്ചുവെന്ന് തമിഴ് ചാനലുകള്‍; ഇല്ലെന്ന് അപ്പോളോ ആശുപത്രി, ജനവികാരത്തില്‍ ഞെട്ടി അധികൃതര്‍

tn-cm-appolo-hospitalചെന്നൈ: ജയലളിത അന്തരിച്ചതായി ചില തമിഴ് ചാനലുകള്‍. എന്നാല്‍ ജയലളിതയുടെ നില മാറ്റമില്ലാതെ തുടരുകയാണെന്നു അപ്പോളോ ആശുപത്രിയുടെ പത്രക്കുറിപ്പ്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമം തുടരുകയാണ്.

വാര്‍ത്ത പരന്നതിനു പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്ത് കൊടി താഴ്ത്തിക്കെട്ടി. സണ്‍ ടിവിയാണ് ജയലളിത മരിച്ചതായ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്നു മറ്റുചാനലുകളും വാര്‍ത്ത പുറത്തുവിടുകയായിരുന്നു.

 ആശങ്കാജനകമായ സ്ഥിതിയിലേക്കാണ് തമിഴ്‌നാട് നീങ്ങിയത്. അപ്പോളോ ആശുപത്രിക്കു കല്ലേറ്. യുദ്ധ സമാനമായ സാഹചര്യത്തെ അനുസ്മരിപ്പിക്കുന്ന കനത്ത സുരക്ഷ വലയത്തിന് കീഴിലാണ് അപ്പോളോ ആശുപത്രിയും തമിഴ്നാടും ഇപ്പോൾ. ബാരിക്കേടുകള്‍ തകര്‍ത്ത് ജനക്കൂട്ടത്തിന്റെ പ്രതിഷേധം. പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രവര്‍ത്തകര്‍ ചിതറിയോടി. ജനങ്ങളുടെ വൈകാരിക പ്രകടനം നിയന്ത്രിക്കാന്‍ പൊലിസ് പാടുപെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!