മാല്‍ഡ സംഘര്‍ഷം: അന്വേഷിക്കാനെത്തിയ ബി.ജെ.പി സംഘത്തെ തിരിച്ചയച്ചു

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലുണ്ടായ സംഘത്തെ കുറിച്ച് പരിശോധിക്കാനെത്തിയ മൂന്നംഗ ബി.ജെ.പി സംഘത്തെ തിരിച്ചയച്ചു. മാല്‍ഡ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി സംഘത്തെ ജില്ലാ ഭരണകൂടം കൊല്‍ക്കൊത്തയിലേക്ക് തിരിച്ചയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഘം മാല്‍ഡയില്‍ എത്തിയത്.

എം.പിമാരായ എസ്.എസ് അലുവാലിയ, ഭുപേന്ദ്ര യാദവ്, വിഷ്ണ ദയാല്‍ രാം എന്നിവരും മറ്റ് രണ്ട് പ്രതിനിധികളുമാണ് മാല്‍ഡിയിലെത്തിയത്. എന്നാല്‍ 144 പ്രകാരം പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. അധികൃതരുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷവുമുണ്ടായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!