ജയലളിത അന്തരിച്ചു

jayalalithaa-apollo-hospitalചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത (68) അന്തരിച്ചു. 74 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തമിഴ്മക്കളുടെ അമ്മ മരണത്തിനു കീഴടങ്ങി. രാത്രി 11.30നായിരുന്നു മരണം. ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ജീവന്‍ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവസാന നിമിഷങ്ങളില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അപ്പോളോ ആശുപത്രി 12.15 ഓടെ വാര്‍ത്താക്കുറിപ്പിലാണ് മരണവിവരം അറിയിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയലളിത പൂര്‍ണആരോഗ്യവതിയെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി എ.ഐ.എ.ഡി.എം.കെ വക്താവ് ഞായാറാഴ്ച അറിയിച്ചിരുന്നു. ഉടന്‍ തന്നെ ജയലളിത ആശുപത്രി വിടുമെന്നും പാര്‍ട്ടി വക്താവ് സി പൊന്നയ്യന്‍ അറിയിച്ചിരുന്നു. അസുഖം ഭേദമായി വരുന്നതായും യന്ത്രസഹായത്തോടെ സംസാരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായത്.

[button color=”” size=”” type=”outlined” target=”” link=””]

മൂന്ന് വട്ടം തമിഴ്നാട് മുഖ്യമന്ത്രി

1989ല്‍ പ്രതിപക്ഷ നേതാവായ ജയലളിത 1991ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2001ല്‍ രണ്ടാമത് സ്ഥാനമേറ്റെങ്കിലും നാലുമാസം കഴിഞ്ഞപ്പോള്‍ കോടതി വിധിയെ തുടര്‍ന്ന് രാജിവെക്കിേവന്നു. 2002ല്‍ ചെന്നൈ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2011 മെയ് 16നാണ് മൂന്നാംവട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിത എത്തിയത്. 1984-89 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട  ജയലളിത  എം ജി ആറിന്റെ മരണ ശേഷം, പാര്‍ട്ടിയിലെ അനിഷേധ്യ ശക്തിയായി വളരുകയായിരുന്നു.
കോമളവല്ലി എന്നാണ് ജയലളിതയുടെ യഥാര്‍ത്ഥ പേര്. 1948 ഫെബ്രുവരി 24 ന് തമിഴ്നാട്ടില്‍ നിന്നും മൈസൂറില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജനം. അച്ഛന്റെ മരണശേഷം അമ്മയായ വേദവല്ലിയോടൊപ്പം, ആദ്യം ബംഗലൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും താമസം മാറുകയും ചെയ്ത ജയലളിത പിന്നീട് ചലച്ചിത്രാഭിനയത്തിലേക്ക് കടന്നു. 1961ല്‍ ഇറങ്ങിയ എപ്പിസ്റ്റെല്‍ എന്ന ഇംഗ്ളീഷ് സിനിമയിലായിരുന്നു തുടക്കം. 1964ല്‍ കന്നഡ ചിത്രത്തില്‍ നായികയായി. 1980 വരെ വിവിധ ഭാഷകളില്‍ അഭിനയിച്ചു. എംജി രാമചന്ദ്രനോടൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത അദ്ദേഹത്തിന്റെ ഉറ്റവരിലൊരാളായി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!