ജയലളിതയുടെ വിയോഗത്തിനു പിന്നാലെ തമിഴ്‌നാട്ടിലുണ്ടായത് 77 മരണങ്ങള്‍

ചെന്നൈ: ജയലളിതയുടെ വിയോഗത്തിനു പിന്നാലെ തമിഴ്‌നാട്ടിലുണ്ടായത് 77 മരണങ്ങള്‍. മരിച്ചവരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കുമെന്ന് എ.ഐ.എ.ഡി.എം.കെ അറിയിച്ചു. മരണവാര്‍ത്തകേട്ട് ഹൃദയാഘാതം വന്നും, വിഷം കഴിച്ചും, കെട്ടിത്തൂങ്ങിയുമാണ് ആളുകള്‍ മരിച്ചത്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സേലത്തും കൃഷ്ണഗിരിയിലുമാണ്. കാഞ്ചിപുരം, തിരുവള്ളൂര്‍, കടലൂര്‍ വിഴുപ്പുരം, തഞ്ചാവൂര്‍ നാഗപട്ടണം, പുതുക്കോട്ട, പെരുമ്പാവൂര്‍, തൃശ്‌നാപള്ളി, കരൂര്‍, സേലം, ധര്‍മപുരി, നാമക്കല്‍, കൃഷ്ണഗിരി, തിരുപ്പൂര്‍, ഈറോഡ്, ദിണ്ഡിക്കല്‍, തേനി, വിരുദു നഗര്‍, തിരുനെല്‍വേലി, കന്യാകുമാരി, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സേലത്ത് ഏഴ് പേരും കൃഷ്ണഗിരിയില്‍ എട്ടുപേരും മരിച്ചു. കോയമ്പത്തൂരിലെ തിരുപ്പൂരില്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ വിരല്‍ മുറിച്ചുമാറ്റി ദുഃഖം പ്രകടിപ്പിച്ചു. ഇയാളെ ഗുരുതരാവസ്ഥയില്‍ തിരുപ്പൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!