ഐഎസില്‍ ചേരാന്‍പോയ 4 ഇന്ത്യന്‍ യുവാക്കളെ സിറിയ അറസ്റ്റ് ചെയ്തു

ഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാന്‍ പോയ നാല് ഇന്ത്യന്‍ യുവാക്കളെ സിറിയ അറസ്റ്റ് ചെയ്തതായി വിശദീകരണം. സിറിയന്‍ ഉപപ്രധാനമന്ത്രി വലീദ് അല്‍ഗ്ഗമുഅല്ലിം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ അധികൃതരോട് അദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

ഐ. എസില്‍ ചേരുന്നതിനായി സിറിയയില്‍ കടന്ന യുവാക്കള്‍ ദമാസ്‌ക്കസില്‍ കസ്റ്റഡിയിലാണെന്നും അദേഹം പറഞ്ഞു. എന്നാല്‍ എന്നാണ് ഇവര്‍ പിടിയിലായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ജോര്‍ദാനില്‍ നിന്നാണ് ഇവര്‍ സിറിയയിലേക്ക് കടന്നത്. ഇവരുടേ പേരോ മറ്റ് വിവരങ്ങളോ നല്‍കിയിട്ടില്ല. നാല് ഇന്ത്യക്കാര്‍ പിടിയിലായെന്ന് മാത്രമാണ് സിറിയന്‍ ഉപപ്രധാനമന്ത്രി നല്‍കിയിരിക്കുന്ന വിവരങ്ങള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!