44 വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 100 കോടിയോളം രൂപ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ നിന്നും 44 വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 100 കോടിയോളം രൂപ ആദായനികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക് ബ്രാഞ്ചില്‍ നിന്നാണ് ഇത്രയും  വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത്. ഡിസംബര്‍ 8 ന് പ്രധാനമന്ത്രി 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിന മുന്‍പാണ് ഇത്രയും തുക വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടതെന്ന് അദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രഖ്യാപനം വന്നതിന് ശേഷം 450 കോടി രൂപയാണ് ബ്രാഞ്ചില്‍ മാത്രം നിക്ഷേപിക്കപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!