ക്ഷേത്രത്തില്‍ ബലമായി പ്രവേശിക്കാനുള്ള വനിതാ സംഘടനകളുടെ ശ്രമം തടഞ്ഞു

അഹമ്മദ്‌നഗര്‍: വനിതകള്‍ക്ക്‌ പ്രവേശനം നിഷേധിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ബലമായി പ്രവേശിക്കാനുള്ള വനിതാ സംഘടനകളുടെ ശ്രമം പോലീസും പ്രദേശവാസികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന്‌ തടഞ്ഞു.

വനിതകള്‍ക്ക്‌ പ്രവേശനം നിരോധിച്ചിട്ടുള്ള മഹാരാഷ്ര്‌ടയിലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തിലേക്കാണ്‌ ആയിരത്തോളം വരുന്ന സ്‌ത്രീകള്‍ ബലമായി പ്രവേശിക്കാന്‍ ശ്രമിച്ചത്‌.  ക്ഷേത്രത്തില്‍ കയറി പൂജയില്‍ പങ്കെടുക്കുമെന്നും, വേണ്ടിവന്നാല്‍ ഇതിനായി വിമാന മാര്‍ഗം ക്ഷേത്രത്തില്‍ ഇറങ്ങുമെന്നുമായിരുന്നു ഭൂമാതാ റാണരാഗിണി ബ്രിഗേഡ്‌ (ബി.ആര്‍.ബി) എന്ന വനിതാ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌. ക്ഷേത്രങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായ പ്രതികരണമാണ്‌ ഇതുവഴി സംഘടന ലക്ഷ്യമിട്ടത്‌. പ്രഖ്യാപനം വന്നതിന്‌ പിന്നാലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും പ്രതിരോധവുമായി രംഗത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!