പ്രത്യേക പ്രസാദം വാങ്ങാനെത്തിയ വീട്ടമ്മയെ പൂജാരി തുടര്‍ച്ചായി പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി

മുംബൈ: പ്രത്യേക പ്രസാദം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ വിളിച്ചുവരുത്തി പൂജാരി പീഡിപ്പിച്ചശേഷം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവത്തില്‍ സൗത്ത് മുംബൈയിലെ കല്‍ബാദേവി സ്വദേശിയായ പ്രേം സിങ് പാര്‍മര്‍ എന്ന പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടന്‍ ഗ്രീന്‍ ഏരിയായിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു പാമര്‍. 2013 ലാണ് ഇയാള്‍ വീട്ടമ്മയെ പരിചയപ്പെടുന്നത്. ക്ഷേത്രത്തില്‍ പതിവായി സന്ദര്‍ശനത്തിന് എത്തിയിരുന്ന വീട്ടമ്മയുമായി ഇയാള്‍ പരിചയം സ്ഥാപിക്കുകയും വീട്ടിലേക്ക് വരുകയാണെങ്കില്‍ പ്രത്യേക പ്രസാദം തരാമെന്ന് പറയുകയുമായിരുന്നു.
വീട്ടമ്മയ്ക്ക് വെള്ളം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൂജാരി പകര്‍ത്തിയിരുന്നു. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചിരുന്നത്. 2013 മുതല്‍ ഇയാള്‍ പീഡിപ്പിച്ചുവരികയാണെന്ന് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!