കോലഞ്ചേരി പള്ളി: യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡൽഹി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സംബന്ധിച്ച കേസിൽ യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. മലങ്കര സഭയുടെ കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന പ്രകാരമാണ് ഭരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് 1995ലെ വിധി മാത്രമേ നിലനില്‍ക്കുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപറഞ്ഞത്.

1913ലെ കരാര്‍ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം നേരത്തെ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ആവശ്യമെങ്കിൽ 1934ലെ സഭാ ഭരണഘടന ഭേദഗതി ചെയ്യാം. 2002ൽ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനിൽക്കില്ലെന്നും വിധി വ്യക്തമാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!