ഭീകരാക്രമണം ലക്ഷ്‌കറിന്റെ നിര്‍ദേശപ്രകാരമെന്ന് ഹെഡ്‌ലിയുടെ മൊഴി

മുംബൈ: മുംബൈ ഭീകരാക്രമണം ലഷ്‌കറിന്റെ ആവശ്യപ്രകാരമെന്ന് ഡേവിഡ് ഹെഡ്‌ലിയുടെ മൊഴി. ഇന്ത്യയില്‍ ഓഫീസ് സ്ഥാപിക്കണമെന്ന ലഷ്‌കര്‍ നിര്‍ദ്ദേശം നല്‍കിയെന്നും കേസിലെ മാപ്പുസാക്ഷിയായ ഡേവിഡ് ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്‍കി. പല പേരുകളിലായി ഏഴു തവണ ഇന്ത്യയിലെത്തിയിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സാജിദ് മിറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇന്ത്യാ സന്ദര്‍ശനം. ലഷ്‌കറിനു വേണ്ടി മുംബൈയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയെന്ന് ഡേവിഡ് ഹെഡ്‌ലി മൊഴി നല്‍കി. ഭീകരാക്രമണത്തിനു ശേഷവും ഇന്ത്യ സന്ദര്‍ശിച്ചു. 2009 മാര്‍ച്ച് 7നാണ് ലാഹോറില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!