പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി ഇല്ല

ഡല്‍ഹി: പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കിയാല്‍ നോട്ടു പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ അതു ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സഹകരണ ബാങ്കുകള്‍ക്കു മേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവുകള്‍ നല്‍കേണ്ടതില്ല. ശതകോടികളുടെ ആസ്തികളുള്ള ഇവ ഡിസംബര്‍ 30വരെ കാത്തിരിക്കണം. ഡിസംബര്‍ 30ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് കൊണ്ടുവരുമെന്നും മറ്റു വിഷയങ്ങള്‍ അതിനു ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!