ജെ.എന്‍.യു: ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ക്യാമ്പസിലെത്തി, കീഴടങ്ങുമെന്നും മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും വിശദീകരണം

jnuഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പോലീസ് തെരയുന്ന ആറു വിദ്യാര്‍ഥികള്‍ രാത്രിയില്‍ ക്യാമ്പസിലെത്തി. ഉമര്‍ ഖാലിദ് അടക്കം ആറു വിദ്യാര്‍ത്ഥികളാണ് ക്യാമ്പസിലെത്തിത്. വിദ്യാര്‍ഥികളെ അഭിസംബോധനചെയ്തു സംസാരിച്ച ഉമര്‍ ഖാലിദ് തന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം പോലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിക്കൊല്ലപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ ക്യാമ്പസില്‍ അനുസ്മരണം സംഘടിപ്പിക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതിനു പതിനാറു വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. സംഭവത്തില്‍ ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ അറസ്റ്റിലായി. തുടര്‍ന്ന് ഒളിവില്‍പ്പോയ വിദ്യാര്‍ഥികളില്‍ ആറു പേര്‍ ഞായറാഴ്ച രാത്രി ക്യാമ്പസില്‍ തിരിച്ചെത്തിയത്.

തുടര്‍ന്ന് പോലീസ് രാത്രിയില്‍ ക്യാമ്പസ് വളഞ്ഞു. വൈസ് ചാന്‍സലറുടെ ഓഫീസിനു സമീപം മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്ന ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് വിദ്യാര്‍ഥികളും അധ്യാപകരും തടിച്ചുകൂടി. തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും കുടുബത്തിനെതിരേയുള്ള പ്രിതികരണങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും ഉമര്‍ പറഞ്ഞു. ജെ.എന്‍.യുവിന് എതിരേയുള്ള പ്രചാരണങ്ങള്‍ക്കെതിരേ പ്രതികരിക്കാനാണു തങ്ങള്‍ എത്തിയതെന്നു പറഞ്ഞ ഉമര്‍ നിയമപരമായി അറസ്റ്റു വരിക്കാനുള്ള സന്നദ്ധതയും അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!