രാജീവ് ഗാന്ധി വധം: നളിനിക്ക് 12 മണിക്കൂര്‍ പരോള്‍

Nalini_sriharan240ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതി നളിനിക്ക് 12 മണിക്കൂര്‍ അടിയന്തര പരോള്‍ അനുവദിച്ചു. അച്ഛന്‍ ശങ്കരനാരായണന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാ്ണ് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പരോള്‍.

നളിനിയുടെ അച്ഛന്‍ ചൊവ്വാഴ്ച തിരുനെല്‍വേലിയിലാണ് മരിച്ചത്. മകന്റെ വീട് ചെന്നൈയിലായതിനാല്‍ ശവസംസ്‌കാരം ബുധനാഴ്ച ചെന്നൈയില്‍ കോട്ടൂര്‍പുറത്ത് നടക്കും. കാല്‍നൂറ്റാണ്ടായി നളിനി ജയിലിലാണ്.

അതേസമയം കേസില്‍ ജയിലിലായ ഏഴ് പ്രതികളുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. പ്രതികളിലൊരാളായ മുരുഗന്റെ അമ്മ വെട്രിവേല്‍ സോമിനിയുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം ആരംഭിച്ചിരുന്നത്. ഏകദേശം പത്തു ലക്ഷത്തോളം പേര്‍ ഒപ്പിട്ട ഹര്‍ജി നല്‍കാനാണ് ശ്രമം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!