റെയിവേ യാത്ര, ചരക്കു കൂലികള്‍ കൂടില്ല

trainഡല്‍ഹി: യാത്രാ, ചരക്കുകൂലികളില്‍ വര്‍ദ്ധനയില്ല. ഇതര പദ്ധതികളിലൂടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യം. നാനൂറു സ്റ്റേഷനുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുകയും ആധുനീകരിക്കുകയും ചെയ്യാന്‍ നിര്‍മദേശിക്കുന്ന ബജറ്റ് കേന്ദ്ര റെയിവേ മന്ത്രി അവതരിപ്പിച്ചു.

യാത്രാ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം തിരുവനന്തപുരം ഡല്‍ഹി യാത്രയില്‍ ആറു മണിക്കൂര്‍ കുറവു മലയാളികള്‍ക്കു സമ്മാനിക്കും. തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. എല്ലാ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളും സിസിടിവി നിരീക്ഷണത്തിലാക്കും. ഗുജറാത്തില്‍ റെയില്‍വേ സര്‍വകലാശാല ആരംഭിക്കാനും നിര്‍ദേശമുണ്ട്.

താഴ്ന്ന പ്ലാറ്റ്‌ഫോമുകളുടെ ഉയരും കൂട്ടും, 139 എന്ന നന്പര്‍ വിളിച്ചാല്‍ ടിക്കറ്റുകള്‍ റദ്ദാക്കാം തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. 2500 കുടിവെള്ള വിതരണ മെഷീനുകള്‍ സ്ഥാപിക്കും, കൈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ബേബി ഫുഡ്, പാല്‍ എന്നിവ പ്രധാന കേന്ദ്രങ്ങളില്‍ ലഭ്യമാക്കും, ഉദയ് എക്‌സ്പ്രസുകള്‍ മുഴുവന്‍ എസി. രണ്ടു നിലയുള്ള ട്രെയിനില്‍ 40 ശതമാനം അധിക വാഹകശേഷി, മുംബൈയില്‍ പുതിയ മെട്രോയ്ക്കു നിര്‍ദേശം, പോര്‍ട്ടര്‍മാരുടെ പേര് സഹായക് എന്നാക്കാനും നിര്‍ദേശിക്കുന്നു.

ചെങ്ങന്നൂര്‍ തീര്‍ഥാടക സൗഹൃദ സ്റ്റേഷനാക്കും. ടിക്കറ്റുകളില്‍ ബാര്‍കോഡ് നടപ്പാക്കും, 1750 ഓട്ടോമേറ്റഡ് ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിക്കും, 3 പുതിയ ചരക്ക് ഇടനാഴികള്‍ തുറക്കും, നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ ഫേസ്ബുക്ക് പേജ്, 17000 ബയോ ടോയ് ലെറ്റുകള്‍ കൂടി, 100 സ്റ്റേഷനുകളില്‍ കൂടി വൈഫൈ
2020 ല്‍ ചരക്കുതീവണ്ടികള്‍ക്ക് ടൈംടേബിള്‍ തുടങ്ങിയവയും പ്രഖ്യാപനങ്ങളിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!