കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരൻ ജീവനൊടുക്കി

തെയിൻ: മഹാരാഷ്‍ട്രയിലെ തെയിനിൽ സ്വന്തം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരൻ ജീവനൊടുക്കി. തെയിനിലെ കസർവദാവലി ഗ്രാമ നിവാസിയായ ഹസൻ അൻവർ വരിക്കറാണ് കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്. സ്വന്തം കുടുംബത്തിലെ ഏഴ് കുട്ടികളെയും ആറ് സ്ത്രീകളെയും ഒരു പുരുഷനേയുമാണ് ഹസൻ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ഞായാറാഴ്ച പുലർച്ചെയാണ് സംഭവം. സ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്ന് കസർവദാവലി പോലീസ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!