പറഞ്ഞതെല്ലാം ഓര്‍മയുണ്ട്: നരേന്ദ്രമോദി

ഡെറാഡൂണ്‍: നോട്ട് നിരോധിക്കലിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്നത് അതാണ്. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് നാടകള്‍ മുറിക്കാനല്ല, മറിച്ച് പ്രകാശം പരത്താനാണ്. കപടവാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും പറഞ്ഞതെല്ലാം ഓര്‍മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ പോരാട്ടത്തിന് 125 കോടി ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെറാഡൂണിലെ ചാര്‍ദാം ഹൈവേ വികസന പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!