അതാണ് സ്മൃതിയുടെ സ്വപ്‌നം

അതാണ് സ്മൃതിയുടെ സ്വപ്‌നം

പുരുഷസുഹൃത്തുക്കളോടായി ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടന്‍. ‘പ്രിയപ്പെട്ട പുരുഷസുഹൃത്തുക്കളേ, നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനാണ് ഈ വീഡിയോ’ എന്ന മുഖവുരയോടെ തന്റെ ഫെയ്‌സ്ബുക്കിലാണ് സ്മൃതി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

പെണ്ണെന്നനിലയ്ക്ക് ഒരു സ്ത്രീക്ക് എന്തൊക്കെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താനാകുമെന്ന ചോദ്യത്തില്‍ തുടങ്ങി നടി റിമ കല്ലിങ്കലിന്റെ തുറന്നുപറച്ചിലുകളെ ‘പൊരിച്ച മീന്‍’ ഫെമിനിസമെന്ന് അധിക്ഷേപിച്ച് ട്രോളുകളിറക്കിയ സ്ഥിതിയെക്കുറിച്ചും എത്ര അധിക്ഷേപങ്ങളുണ്ടായാലും സ്ത്രീകള്‍ തുറന്നു പറച്ചിലുകള്‍ നടത്തിക്കൊണ്ടിരിക്കണമെന്നും സ്മൃതി ആവശ്യപ്പെടുന്നു. ”തുറന്നുപറയുന്ന സ്ത്രീകളെ ബഹുമാനത്തോടെ നോക്കുന്ന ഒരു വലിയ ലോകം, അതാണെന്റെ സ്വപ്‌നം” എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോൾ

എന്റെ പുരുഷ സുഹൃത്തുക്കളെ.. എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഒരു പെണ്ണിന് ഈ ലോകത്ത് എന്തൊക്കെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താനാവും? അത് നിങ്ങളാണ് പറയേണ്ടത്. എനിക്ക് പറയാനുള്ളത് അതാണ്

Posted by Smruthy Paruthikad on 3 ಮಾರ್ಚ್ 2018


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!