കനത്ത മഴ, ജാഗ്രതാ നിര്‍ദേശം, സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി

തിരുവവന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി

കനത്ത മഴ, ജാഗ്രതാ നിര്‍ദേശം, സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറില്‍ തെക്കന്‍കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യത.  കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഇന്നും നാളെയും കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്കടുത്ത് രൂപം കൊണ്ട മഴയാണ് അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തിനു കാരണം. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലെ എര്‍ത്ത് സിസ്റ്റം സയന്‍സ് ഓര്‍ഗനൈസേഷന്‍ നാവിക സേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള അടിയന്തര സന്ദേശവും അയച്ചു.

ശക്തമായ മഴയുടെ സാഹചര്യത്തില്‍ തിരുവവന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!